നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ അതിനു ട്രോളന്മാര്‍ ഇരയാക്കിയത് യുവ നടി പ്രിയയെയും.

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് പ്രിയയെ ശ്രദ്ധേയമാക്കിയത്. എന്നാല്‍ വൈറലായതിന് തൊട്ടു പിന്നാലെ തന്നെ ട്രോളുകളും വിവാദങ്ങളും പ്രിയയെ തേടിയെത്തി. അവയില്‍ ചിലതു തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ഒരു വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് പ്രിയ.

എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. നസ്രിയയെ ഒക്കെ കാണുമ്‌ബോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയാണ്’ പ്രിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *