ആലപ്പുഴ അരൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച നാലുപേർ പിടിയിൽ. അരൂർ പല്ലാക്കൽ വീട്ടിൽ സുൽഫിക്കറാണ് (40) മർദനത്തിന് ഇരയായത്. സംഭവത്തിൽ മർദ്ദിച്ച നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടക്കുന്നത്. സുൽഫിക്കർ കാളിയാർ മഠത്തിനരികിൽ മധു പി നായർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോനാട്ടുപുരയിടത്തിൽ കയറിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടാകുന്നത്. ഉടമസ്ഥന്റെ അനുവാദത്തോടെയാണ് കയറിയത് എന്ന് പറഞ്ഞിട്ടും ഉപദ്രവിക്കുകയായിരുന്നു.
സുൽഫിക്കറിനെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ സുൽഫിക്കറിനെ ആദ്യം തറവൂർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സുൽഫിക്കറിന്റെ മൊഴിയിലും വീഡിയോ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിലും പോലീസ് നാലു പേരെയും അറസ്റ്റ് ചെയ്തു.

