തലയിൽ ഈ കെട്ട് എങ്ങനെ വന്നു എന്നതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ ആണ് ബാലചന്ദ്ര മേനോന്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കൊപ്പം നായക വേഷവും ക്യാരക്റ്റര്‍ റോളുകളുമൊക്കെ ചെയ്ത് തലമുറകളുടെ മനസില്‍ ഇടംനേടിയ ആളാണ് അദ്ദേഹം. മറ്റ് സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാലചന്ദ്ര മേനോൻ എന്ന കേൾക്കുമ്പോൾ പലരുടെയും മനസിൽ ഓർമ വരുന്ന രൂപം തലയിൽ ഒരു കേട്ട് കെട്ടി നിൽക്കുന്നതാണ്. ഈ കെട്ട് എങ്ങനെ വന്നു എന്നതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം ഇപ്പോൾ. വിഗ്ഗ് വരാതിരുന്നതിനാൽ കാര്യം നിസാരം എന്ന സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് തലയിൽ ആ കേട്ട് കെട്ടി തന്നത് നസീർ ആയിരുന്നുവെന്ന് പറയുകയാണ് നടൻ.

തലയിൽ കെട്ട് ആരംഭിക്കുന്നത് ‘കാര്യം നിസാരം’ എന്ന സിനിമയിലാണ്. നസീർ സാറാണ് സിനിമയിൽ, ഇപ്പോഴും എനിക്ക് അദ്ദേഹത്തിനോട് ബഹുമാനമാണ്. അദ്ദേഹത്തിനൊപ്പമാണ് കോമ്പിനേഷൻ. ഞാൻ മോട്ടോർ മെക്കാനിക്കാണ്. എനിക്ക് തലയിൽ വെക്കേണ്ട വിഗ്ഗ് അന്ന് മദ്രാസിൽ നിന്ന് വന്നില്ല. ഒരു ദിവസത്തെ ഷൂട്ടിംഗ് നടക്കില്ല അന്ന്. അതൊക്കെ പ്രൊഡ്യൂസർക്ക് നഷ്ടമുണ്ടാകും. ഞാൻ സിനിമ ചെയ്യുമ്പോൾ പ്രൊഡ്യൂസറുടെ സാമ്പത്തിക ഭദ്രതയെ കുറിച്ച് ചിന്തിക്കുന്ന ആളാണ്. നമ്മൾ ഇവിടെ ഭാവന കണ്ടിരിക്കാൻ പറ്റില്ല. അവിടെ പ്രൊഡ്യൂസറുടെ തറവാടിന്റെ അവസാന കമ്പ് ഊരുക ആയിരിക്കും.

എന്നെ നസീർ സാർ വളരെ സൂക്ഷമായി ശ്രദ്ധിച്ചു, എന്ത് പറ്റി? എന്താണ് പ്രശ്നം എന്ന് ചോദിച്ചു. വിഗ്ഗ് വന്നില്ല എന്ന് പറഞ്ഞു. അന്ന് എനിക്ക് വിഗ്ഗിന്റെ ആവശ്യം ഇല്ല. എന്നാലും ഒന്നുകൂടെ ശരിയാക്കാം കരുതിയാണ്. വിഗ്ഗ് വേണോ പടത്തിൽ എന്ന് ചോദിച്ചു.. അവിടെ വർക്ക് ഷാപ്പിൽ ജോലി നടക്കുന്നത്. അവിടെ നിന്ന് ഒരാൾ വന്നു. നസിർ സാർ എന്നോട് പറഞ്ഞു അദ്ദേഹത്തെ ഒന്ന് സൂക്ഷിച്ച് നോക്കാൻ. അപ്പോൾ അദ്ദേഹത്തിന്റെ തലയിൽ ഒരു കെട്ടുണ്ട്. എങ്ങനെ ഉണ്ട് അത് എന്ന് ചോദിച്ചു. ഇതുപോരെ എന്ന് ചോദിച്ചു. കൊള്ളാം എന്ന് ഞാനും പറഞ്ഞു. തലയിൽ കെട്ട് ശരിയിക്കും നസീർ സാർ കണ്ടുപിടിച്ചതാണ്. അത് എന്റെ കൃതി ഒന്നും അല്ല. അത് കെട്ടി തന്നതും നസീർ സാർ ആണ്,’ ബാലചന്ദ്ര മേനോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *