ഉദുമ: ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥിയുടെചീഫ് ഏജൻ്റ് പിടിയിൽ. യു.ഡി.എഫ് സ്ഥാനാർഥി കെ നീലകണ്ഠൻ്റെ ചീഫ് ഏജൻ്റ് അഡ്വ. ബി എം ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എ.എൽ.പി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച്സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തെരഞ്ഞെടുപ്പ് നിയമ ചട്ട ലംഘനം നടത്തിയ ചീഫ് ഏജൻ്റിൻ്റെ കണ്ണട പൊലിസ് പിടിച്ചെടുത്തു. അറസ്റ്റുമായി ബന്ധപ്പെട്ട മറ്റുനടപടികൾ പിന്നീടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
2026-04-09
