ശരണ്യയെ പോലെ ചേർത്ത് നിർത്തിയ ഒരാൾ; ആരെയും അറിയിക്കാതെ 2 വർഷം പോരാടി, അവസാനം വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

മലയാളം സീരീയിൽ ലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇന്ന് നടി സീമ ജി നായർ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. മിനി സ്ക്രീനിലൂടെ എല്ലാവർക്കും സുപരിചിതനായ നടൻ സിദ്ധാർഥ വേണുഗോപാൽ അന്തരിച്ചുയെന്ന വാർത്ത സീമ ജി നായർ പങ്കുവെച്ചത് സിനിമ-സീരിയൽ ലോകം ഒന്നടങ്കം ഞെട്ടി. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയായിരുന്നു നടി ഇന്ന് പങ്കുവെച്ചത്. ഇങ്ങനെ സംഭവം ഉടൻ നടക്കുമെന്ന് സീമ ജി നായർ ഇന്ന് രാവിലെ തന്നെ സൂചന നൽകിയിരുന്നു. തുടർന്നാണ് വൈകിട്ടോടെ സിദ്ധാർഥ് വേണുഗോപാലിൻ്റെ മരണവാർത്ത പങ്കുവെക്കുന്നത്.

ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു നടൻ്റെ മരണം. ന്യൂറോഎൻഡോക്രൈൻ കാർസിനോമ എന്ന നാഡിയെയും ഹോർമോൺ ഉത്പാദനത്തെയും ബാധിക്കുന്ന ക്യാൻസർ പിടിപ്പെട്ട് സിദ്ധാർഥ് വേണുഗോപാൽ കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്നു. എന്നാൽ ഇക്കാര്യം ആരോടും പറയാതെ നടൻ ക്യാൻസർ രോഗത്തിനെതിരെ കഴിഞ്ഞ രണ്ട് വർഷമായി പോരാടുകയായിരുന്നു. എന്നാൽ ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത ആ വിവരം ഡോക്ടമാർ തങ്ങൾക്ക് അറിയിപ്പ് നൽകിയെന്നാണ് നടി ആദ്യ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. തനിക്ക് സിദ്ധാർഥ് ശരണ്യയെ പോലെ, നന്ദുനെ പോലെ, സുരേഷിനെപോലെ, അഥീനയെ പോലെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളായിരുന്നുയെന്ന് നടി അറിയിച്ചിരുന്നു.

പിന്നീട് വൈകിട്ടോടെയാണ് നടൻ്റെ മരണവാർത്ത നടി സീമ ജി നായർ തന്നെ പുറംലോകത്തെ അറിയിച്ചത്. “സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന്” നടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കസ്തൂരിമാൻ, ഭാഗ്യജാതകം എന്നീ സീരയിലുടെയാണ് സിദ്ധാർഥ് മിനി സ്ക്രീനിൽ ശ്രദ്ധേയനായി തുടങ്ങിയത്. തൃശൂർ സ്വദേശിയാണ് നടൻ. പ്രൊഫഷണൽ നാടകത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് സിദ്ധാർഥെത്തുന്നത്. ശേഷം ആങ്കറിങ്ങും അതുവഴി സീരിയലിലേക്കും സിദ്ധാർഥെത്തി. എന്നാൽ വിധി വില്ലനായി ക്യാൻസറിൻ്റെ സിദ്ധാർഥിനെ തേടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *