തൃശൂര്‍: മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിനു സമീപം യുവാവ് കുത്തേറ്റ് മരിക്കുകയും സുഹൃത്തിന് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ അച്ഛനും രണ്ട് ആണ്‍മക്കളും അറസ്റ്റില്‍. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
നാല് സെന്‍റ് ഉന്നതിയില്‍ താമസിക്കുന്ന നിഖിലാണ് (22) കൊല്ലപ്പെട്ടത്. അയല്‍വാസി ജിന്‍റോയാണ് നിഖിലിനെ വലതു തോളിൽ ആഴത്തില്‍ കുത്തി കൊലപ്പെടുത്തിയത്. ജിന്‍റോയുടെ അച്ഛന്‍ ഔസേപ്പിനെതിരെയും സഹോദരന്‍ ജെയ്‍സനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.
