കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണു ; ഒരാള്‍ മരിച്ചു

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ സൗമന്‍ ബാഗ്് ആണ് മരിച്ചത്. ദക്ഷിണ കൊല്‍ക്കത്തയിലെ മെജര്‍ഹത്ത് മേഖലയിലെ 20 മീറ്റര്‍ നീളമുള്ള മേല്‍പ്പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ഇരുപത്തി ഒന്നോളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആറു വര്‍ഷത്തിനുള്ളില്‍ തകരുന്ന മൂന്നാമത്തെ മേല്‍പ്പാലമാണിത്.

ആംബുലന്‍സുകളും അഗ്നിശമനാ സേനാവിഭാഗങ്ങളും ഉടന്‍ സംഭവ സ്ഥലത്തെത്തി. മേല്‍പ്പാലം തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതിയും തകരാറിലായി. പാലം തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമായെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അപകടത്തില്‍പ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ക്കുറിച്ചു. ജനങ്ങളെ രക്ഷിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലം പണി കഴിപ്പിച്ചത് പോര്‍ട്ട് ട്രസ്റ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *