ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റെനോ 16 സീരീസ് ഫോണുകൾ വിപണിയിലേക്കെത്തിക്കാൻ ഒരുങ്ങുന്നു. ഒപ്പൊ റെനോ 16, ഒപ്പോ റെനോ 16 പ്രൊ എന്നീ രണ്ട് ഫോണുകളാണ് ഈ മാസം ലോഞ്ച് ചെയ്യാൻ പോകുന്നത്. ചൈനയിൽ മാത്രമാണ് ഈ മാസം റെനോ 16 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുക. അതേസമയം ആഗോളതലത്തിൽ ഫോൺ എന്ന് വിപണിയിൽ എത്തുമെന്ന കാര്യത്തിൽ ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കൾ ഒരു അറിയിപ്പും ഇതുവരെ നൽകിട്ടില്ല.
വിപണയിൽ എത്തുന്നത് രണ്ട് ഫോണുകൾ
റെനോ 16 സീരീസ് ഫോണുകൾ ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ വീയ്ബോയിലുടെയാണ് ഒപ്പോ അറിയിച്ചിരിക്കുന്നത്. റെനോ 16 സീരീസ് ഫോണുകൾ മാത്രമാണ് വിപണിയിലേക്കെത്തുക എന്ന മാത്രമാണ് ഒപ്പോ അറിയിച്ചിരിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോൺ കമ്പനിയുടെ വെബ്സൈറ്റിൽ ഒപ്പോ റോനെ 16 പ്രൊ, റെനോ 16 എന്നിങ്ങിനെയാണ് മോഡലുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു റെനോ 15 സീരീസ് ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തത്.
ഇന്ത്യയിൽ എന്ന് എത്തും?
അതേസമയം ചൈനക്ക് പുറത്തെ റെനോ 16 സീരീസ് ഫോണുകൾ എന്ന ലോഞ്ച് ചെയ്യുമെന്ന കാര്യത്തിൽ ഒപ്പോ വ്യക്തത നൽകിട്ടില്ല. അതേസമയം ഈ വർഷം ജൂലൈ ഓഗസ്റ്റോടെ ഒപ്പോയുടെ ഫോണുകൾ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിലേക്കെത്തുമെന്നാണ് സൂചന. കാരണം റെനോ 15 സീരീസ് ഫോണുകൾ 2025 നവംബറിലാണ് ഒപ്പോ ചൈനയിൽ ലോഞ്ച് ചെയ്തത്. ഫോൺ പിന്നീട് ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2026 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തുകയും ചെയ്തു.
ഒപ്പോ റെനോ സീരീസ് ഫോണുകളുടെ ഫീച്ചറുകൾ
മീഡിയടെക് ഡൈമെൻസിറ്റി 8500 ചിപ്പ്സെറ്റാകും റെനോ 16 പ്രവർത്തിക്കുക. ഒപ്പം ഫോണിൻ്റെ മറ്റൊരു ഹൈലൈറ്റ് 200 എംപി ക്യാമറയും. ഇവയ്ക്ക് പുറമെ 6.32 ഇഞ്ച് വലുപ്പമുള്ള 1.5K OLED ഡിസ്പ്ലെയും ഒപ്പം 120 ഹെർട്സ് റിഫ്രെഷ് റേറ്റും ഉണ്ട്. അതേസമയം റെനോ 16 പ്രൊയ്ക്ക് 6.78 ഇഞ്ച് വലുപ്പവും ഡിസ്പ്ലെ 1.5K LTPO OLED ഡിസ്പ്ലെയാണ് ഉള്ളത്. റിഫ്രെഷ് റേറ്റ് 120 ഹെർട്സാണ്. മീഡിയടെക് ഡൈമെൻസിറ്റി ചിപ്പ്സെറ്റാണ് ഫോണിലുണ്ടാകു. ഡൈമെൻസിറ്റി 9500 എസാണ് പ്രൊ വേരിയൻ്റിലെ ചിപ്പ്സെറ്റ്. ക്യാമറയും 200 എംപി തന്നെയാണ്.
വില എത്രയാണ്?
ഒപ്പോ റോനെ 15നും 15 പ്രോയും യഥാക്രമം 45,999, 67,999 രൂപ വിലയിലായിരുന്നു ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചത്. റെനോ 16 സീരീസ് ഫോണുകൾക്ക് 4,000 മുതൽ 5000 യുവാനാണ് വില. ഇന്ത്യയിൽ ഏകദേശം 70,000 രൂപയെങ്കിലും ഫോണുകൾക്ക് ഒപ്പോ ഏർപ്പെടുത്തിയേക്കും.

