പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ. മാണി. എക്സിറ്റ് പോളുകൾ ഒക്കെ തെറ്റിയിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഭൂരിപക്ഷത്തെക്കുറിച്ച് കൃത്യമായ ഒരു കണക്ക് പറയാൻ അദ്ദേഹം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷം ജനങ്ങളുടെ കൈകളിലാണെന്നും ജനങ്ങൾ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് മത്സരിക്കുന്ന 12 സീറ്റുകളും പാർട്ടിയുടെ നിലനിൽപ്പിന് ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ സീറ്റുകളിലെല്ലാം വലിയ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തുന്നതിന് മുൻപായി പള്ളിയിൽ പോയി കുർബാന കണ്ട ശേഷമാണ് അദ്ദേഹം ഫലമറിയാൻ എത്തിയത്.
സ്ട്രോങ്ങ് റൂമുകളെയും താക്കോലിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളെ ജോസ് കെ മാണി തമാശയോടെയാണ് പ്രതികരിച്ചത്. സ്ട്രോങ്ങ് റൂം തുറക്കുമ്പോൾ പാമ്പുണ്ടാകുമോ എന്ന ട്രോളുകൾക്ക് മറുപടിയായി “ഇന്ന് ഒരു പാമ്പും ഇല്ല, ആവേശത്തിന്റെ ആവേശം മാത്രമേയുള്ളൂ” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

