കളമശ്ശേരിയിൽ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായി. ഇവിഎമ്മിൻ്റെ രണ്ടാമത്തെ റൂമിൻ്റെ താക്കോലാണ് കാണാതായത്.
പൂട്ട് തല്ലിപ്പൊളിക്കാനൊരുങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭയിലെ പി രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി. 111 മുതൽ 218 വരെയുള്ള പോളിംഗ് ബൂത്തുകളുടെ മെഷിൻ ആണ് സ്ട്രോങ്ങ് റൂമിൽ ഉള്ളത്.
അതേ സമയം, കളമശ്ശേരി പോസ്റ്റൽ ബാലറ്റ് പുറത്തേക്ക് എത്തിച്ചു. പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച മുറിയും മറ്റൊരു മുറിയും തുറന്നിട്ടുണ്ട്. എന്നാൽ, ഇനി പ്രധാനപ്പെട്ട ഒരു മുറി കൂടെയാണ് തുറക്കാനുള്ളത്.

