എൽഡിഎഫിന് കനത്ത തിരിച്ചടി ; ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർത്ഥ് വിപി അബ്ദുൾ റഷീദിനോട് 2750ത്തോളം വോട്ടുകൾക്കാണ് പിണറായി പിന്നിലായത്. യുഡിഎഫ് തരംഗത്തിൽ കണ്ണൂരിലെ കോട്ടകൾ ഇളകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ വോട്ട് എണ്ണിയതോടെയാണ് പിണറായി പിന്നിലായത്. ഇടതുകോട്ടയായ തളിപ്പറമ്പിൽ പികെ ശ്യാമളയും പിന്നിലായതോടെ കണ്ണൂരിൽ ഇടത് വോട്ട് ചോരുകയാണ്.

മുഖ്യമന്ത്രിയെ കൂടാതെ 13 മന്ത്രിമാരും ആദ്യഘട്ടത്തിൽ പിന്നിലാണ്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറ്റുമാനൂരിൽ വിഎൻ വാസവൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, പത്തനാപുരത്ത് ഗണേശ്കുമാർ, കളമശേരിയിൽ പി രാജീവ്, മാനന്തവാടിയിൽ ഒ ആർ കേളു, നേമത്ത് ശിവൻകുട്ടി, ആറന്മുളയിൽ വീണാ ജോർജ്, താനൂരിൽ അബ്ദുൾ റഹ്മാൻ,ചേർത്തലയിൽ പി പ്രസാദ് എന്നിവരും പിന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *