‘ഭാര്യക്ക് മൂന്ന് പേരുമായി ബന്ധം, സ്വകാര്യ ദൃശ്യം ഇൻസ്റ്റയിൽ’; കുറിപ്പെഴുതിവെച്ച് ടെക്കി യുവാവ് ജീവനൊടുക്കി

ഹൈദരാബാദ്: ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന യുവാവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. 36കാരനായ സീതാറാമാണ് ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ചാടി മരിച്ചത്. ഭാര്യ രേണുകക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ്എഴുതിയ കുറിപ്പ് കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം. ഇതിലൊരാള്‍ രേണുകയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ‘രമണ’ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചെന്നും സീതാറാം കുറിപ്പിൽ പറയുന്നുണ്ട്.

ഭാര്യയുടെ സ്വകാര്യവിഡിയോകൾ ഇന്‍റർനെറ്റിൽ കണ്ടതോടെയാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം താൻ അറിയുന്നത്. ഇത് മാനസികമായി തളർത്തി. ഇതിനിടെ ഭാര്യയുമായി അടുപ്പമുള്ള മറ്റൊരാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും മനസിലായി.

ഭാര്യ തന്നെ വഞ്ചിച്ചെന്നും ഭാര്യയാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്നും സീതാറാമിന്‍റെ കുറിപ്പിലുണ്ട്. സീതാറാം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും ഇതിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *