കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ്. 21 അംഗ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിസഭയിലെ രണ്ടാമനും ചരിത്ര ഭൂരിപക്ഷവുമായി വിജയിച്ച പികെ കുഞ്ഞാലിക്കുട്ടി, മന്ത്രിസഭയിലെ മൂന്നാമനായ രമേശ് ചെന്നിത്തല എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കെ മുരളീധരൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി.എൻ.ഷംസുദ്ദീൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.എ.പി. അനിൽകുമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഐഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *