കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് മാതാപിതാക്കളും മകനും

വൈത്തിരി: കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന മിന്നൽ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

കോഴിക്കോടിന്റെ അയോഗ്യത എന്ത് ? മന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പ്രതിഷേധം; മുസ്ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നൽ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യ സിജിയെയും മകൻ അമനെയും ഉടൻ തന്നെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *