ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസുകാരന് സസ്‌പെൻഷൻ

മലപ്പുറം: ലഹരിക്കടത്ത് സംഘമായി അടുത്ത ബന്ധം പുലർത്തിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. മലപ്പുറം എസ്‌പിയുടേതാണ് നടപടി. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെയും കൊണ്ടോട്ടി എഎസ്‌പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് മലപ്പുറം എസ്‌പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *