പതിവ് തെറ്റിയില്ല; മോഹൻലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി

നടന വിസ്മയം മോഹൻലാലിന്റെ 66-ാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖർ താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നുണ്ട്. മോഹൻലാലിന്റെ എല്ലാ പിറന്നാളിനും മുടങ്ങാതെ എത്തുന്ന ആശംസകളിൽ ഒന്ന് നടൻ മമ്മൂട്ടിയുടേതാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇന്നലെ രാത്രി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ മമ്മൂട്ടി ആശംസ പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ‘ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇരുവരുടെയും ചിത്രം പങ്കുവച്ചിരിക്കുന്നത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ തൊടുപുഴയിലെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ. സെറ്റിലും പിറന്നാൾ ആഘോഷം പ്ലാൻ ചെയ്യുന്നുണ്ട്. ‘ദൃശ്യം 3’ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യും. ‘ദൃശ്യം 3’യുടെ പ്രീ സെയിൽ 25 കോടിയിൽ എത്തിയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം റിലീസ് ദിവസത്തിൽ 40 കോടിക്ക് മേൽ ഗ്രോസ് വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *