കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എംഎല്‍എ. ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയാറാണ്. പ്രളയ ബാധിത മേഖലകളെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും പറഞ്ഞിരുന്നു. തന്റെ വ്യക്തിപരമായ അഭിപ്രായം യുഡിഎഫില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പറഞ്ഞിരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ, പ്രളയാനന്തര പ്രവര്‍ത്തനത്തെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *