ഭരണ നിയന്ത്രണത്തില്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമാണെന്ന് നരേന്ദ്ര മോദി. 2019ലും ശക്തമായ ബി.ജെ.പി തരംഗം രാജ്യത്ത് ആഞ്ഞടിക്കും. എന്‍.ഡി.എയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഞ്ച് ലോക്‌സഭാമണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മഹാസഖ്യമെന്നത് സര്‍ക്കാരിനെതിരെയുള്ള ചില അവസരവാദികളുടെ കൂട്ടുകെട്ടാണെന്നും മോദി വിമര്‍ശിച്ചു. മോദി വിരോധം പറഞ്ഞ് രാജ്യത്തിന്റെ സുരക്ഷാ സേനയെ പ്രതിപക്ഷം അപമാനിക്കാന്‍ ശ്രമിക്കുന്നെന്നും മോദി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *