നീരവ് മോദി, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഷെഹസാദ് പൂനവാല

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും വായ്പതട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹസാദ് പൂനവാല ആരോപണവുമായി രംഗത്ത്.

2013 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് രാഹുല്‍ ഗാന്ധി നീരവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനു താന്‍ സാക്ഷിയാണെന്നും ഷെഹസാദ് പൂനവാല അറിയിച്ചു.

നീരവ് മോദിക്ക് പിഎന്‍ബിയില്‍നിന്ന് വായ്പ അനുവദിച്ച അതേ സമയത്തുതന്നെയാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *