സെൻട്രൽ‌ GST കസ്റ്റംസ് ഉദ്യോഗസ്ഥനെ ട്രെയിൻതട്ടി മരിച്ചനിലയില്‍ കണ്ടെത്തി
തൃശൂർ: സെൻട്രൽ ജി എസ് ടി കസ്റ്റംസ് ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തൃശൂർ ചെറുതുരുത്തിയിൽ കണ്ടെത്തി. വള്ളത്തോൾ നഗർ റെയിൽവേ പാലത്തിന് സമീപത്തായി ഇരട്ടക്കുളം റെയിൽവേ പാലത്തിലാണ് ഉച്ചയ്ക്ക് 1.30 ഓടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഉത്തർപ്രദേശ് ആഗ്ര സ്വദേശി രൂപേന്ദ്ര സിംഗ് (32) ആണ് മരിച്ചത്.
ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ചെറുതുരുത്തി എസ്ഐ ആന്റണി ക്രോംസൺ അരുജ, എസ്ഐ മാരായ സതീഷ് കുമാർ, ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഹരികൃഷ്ണൻ മനീഷ് എന്നിവർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *