ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ പ്രതിഷേധിച്ച് പിതാവ്. പിഞ്ചുകുഞ്ഞിന് ടെറസില്‍ നിന്നും വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അരവിന്ദ് ഗംഗ്വര്‍ എന്നയാളാണ് ജനിച്ച് ഏതാനും മാസം പ്രായമായ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. രണ്ടാമത്തെ കുട്ടി ആണാകാത്തതിലുളള ദേഷ്യത്തിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ 18 മാസം പ്രായമായ കുഞ്ഞിനെ ഗ്രാമത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയിപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞിനെ ടെറസില്‍ നിന്നും വലിച്ചെറിയുമ്‌ബോള്‍ അരവിന്ദ് ഗംഗ്വര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അഞ്ച് ദിവസം മുമ്ബാണ് അരവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ആണ്‍കുട്ടിയാകുമെന്ന് പ്രതീക്ഷിച്ചിടത്ത് പെണ്‍കുട്ടി ജനിച്ചത് ഇയാളെ മാനസിക സമ്മര്‍ദ്ദത്തില്‍ ഏര്‍പ്പെടുത്തിയതായി ഗ്രാമവാസികള്‍ പറയുന്നു.

ഇന്നലെ മദ്യപിച്ചെത്തിയ അര്‍വിന്ദ് മകളെ ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക്എടുത്തെറിയുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *