ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

തൃശൂർ: പെരുമ്പിലാവിൽ അച്‌ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി മരിച്ചു. തമിഴ്നാട് സ്വദേശി മുത്തുവിൻ്റെ മകൾ ഋതിക (7) യാണ് മരിച്ചത്.എലിവിഷം ഉള്ളിൽച്ചെന്ന കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനും ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മുത്തു (29) ഇന്നലെ പിടിയിലായിട്ടുണ്ട്.

ഭാര്യ പിണങ്ങി പോയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ മക്കൾക്ക് ജ്യൂസിൽ എലിവിഷം കലക്കി നൽകിയത്. തൃശൂർ മെഡിക്കൽ കോളജിൽ ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഋതികയുടെ മരണം സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള സഹോദരൻ ഋതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *