കൊച്ചി: ഇന്ത്യയിലെ പ്രധാനപ്പെട്ട ഡിജിറ്റൽ മീഡിയ സംഘടനയും മലയാളത്തിലെ ഓൺലൈൻ മാധ്യമ മാനേജ്‌മെന്റ് അസോസിയേഷനുമായ ‘കോം ഇന്ത്യ’യുടെ (CoM India) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംഘടനയുടെ പുതിയ പ്രസിഡന്റായി ‘സത്യം ഓൺലൈൻ’ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിനെയും ജനറൽ സെക്രട്ടറിയായി ‘മലയാളി വാർത്ത’ എഡിറ്റർ സോയിമോൻ മാത്യുവിനെയും തിരഞ്ഞെടുത്തു. ‘ട്രൂ വിഷൻ ന്യൂസ്’ എഡിറ്റർ കെ.കെ. ശ്രീജിത്താണ് പുതിയ ട്രഷറർ.
കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. യോഗത്തില്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു.
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), കെ. ബിജിനു (കേരള ഓണ്‍ലൈന്‍ ന്യൂസ്) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കെ.ആര്‍. രതീഷ് (ഗ്രാമജ്യോതി), സ്മിത അത്തോളി (മലബാറി ന്യൂസ്) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), പി.ആര്‍. വന്ദന (വണ്‍ ഇന്ത്യ), സാജ് കുര്യന്‍ (സൗത്ത് ലൈവ്), അബ്ദുള്‍ മുജീബ് (കെ വാര്‍ത്ത), കെ. ഷാജി (എക്സ്പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ്), അല്‍ അമീന്‍ (ഇ വാര്‍ത്ത), ഇസഹാഖ് ഈശ്വരമംഗലം (മലബാര്‍ ന്യൂസ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

