ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി | Youth Congress files complaint against M. Mukesh for failing to remove the MLA board from in front of the office

കൊല്ലത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച എംഎൽഎ ബോർഡ് മാറ്റാതെ എം മുകേഷ്. എംഎൽഎ ആയിരുന്നപ്പോൾ ആനന്ദവല്ലിശ്വരത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡാണിത്. ബോർഡ് മാറ്റാത്തത് കുറ്റകരമായ നടപടിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, ജില്ലാ കളക്ടർക്കും കൊല്ലം SHOക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപത്തെ ബോർഡ് മാറ്റിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കേസെടുക്കണമെന്നുമാണ് ആവശ്യം.

പുതിയ സാമാജികർ എത്തിക്കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ മുൻ എംഎൽഎമാറും മന്ത്രിമാരും കാറുകളിലെയും ഓഫീസുകളിലെയും അടക്കം ബോർഡുകൾ മാറ്റണം എന്നതാണ്. എന്നാൽ ഇത് കഴിഞ്ഞ തവണ എം മുകേഷ് എംഎൽഎ ആയിരുന്നപ്പോൾ സ്ഥാപിച്ച ബോർഡാണ് ഇപ്പോഴും മാറ്റാതെ ഇരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *