തിരുവനന്തപുരം: മംഗലപുരം കാരമോട് വയ്‌ക്കോല്‍ വണ്ടിക്ക് തീപിടിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത ലൈനില്‍ നിന്നാണ് തീപിടിച്ചത്. വണ്ടി ഭാഗികമായി കത്തി നശിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. അടുത്തുള്ള കളിമണ്‍ ഖനന കമ്പനിയില്‍ നിന്നുമാണ് വെള്ളമെത്തിച്ച് തീയണക്കാന്‍ ആരംഭിച്ചത്.

ആറ്റിങ്ങല്‍ കഴക്കൂട്ടം യൂണിറ്റുകളിലെ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. മംഗലപുരം കാരമോട് ഭാഗത്തെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *