ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എച്ച്.ബി ഉത്പാദനത്തിന് ഏറ്റവും അത്യാവശ്യമാണ് ഇരുമ്പ്. ഇരുമ്പ് മനുഷ്യശരീരത്തിലേക്ക് നേരിട്ട് ആഗീരണം ചെയ്യപ്പെടില്ല. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നത് വിറ്റാമിന്‍ സിയാണ്. അതിനാല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയവയും കഴിക്കുക.
ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയവയാണ്. പച്ച നിറത്തിലുള്ള ഇലവര്‍ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഇരുമ്പിന്റെ കുറവ് പരിഹരിക്കും. ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ല പരിഹാരമാണ് മാതളം. ഇതിനൊപ്പം ഓറഞ്ച് കൂടി കഴിക്കുക. ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇരുമ്പിന്റെ കുറവ് പരിഹരിക്കും.ഹീമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

