ന്യൂഡല്‍ഹി :പിറന്നാള്‍ദിനം സ്വന്തം മണ്ഡലമായ വാരാണസിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ശുചീകരണ പ്രവര്‍ത്തനങ്ങളടക്കം നടത്തി സേവാദിനമാചരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍. 17ന് 68–ാം പിറന്നാള്‍ ആഘോഷിക്കുകയാണു മോദി. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍.

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചാവും പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനാരംഭം. 600 കോടി രൂപ ചെലവില്‍ കാന്‍സര്‍ ചികില്‍സാ കേന്ദ്രം, 20 കോടി രൂപവീതം ചെലവില്‍ സ്ത്രീകള്‍ക്കായുള്ള രണ്ട് ആശുപത്രികളുടെ ശിലാസ്ഥാപനം, റിങ് റോഡിന്റെ ഉദ്ഘാടനം തുടങ്ങിയ പരിപാടികളിലും മോദി പങ്കെടുക്കും. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *