തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. തുന്പ എസ്‌ഐ പ്രതാപ ചന്ദ്രനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. വാഹനപരിശോധനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം എസ്‌ഐയെ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *