മലപ്പുറം: നിലമ്ബൂരില്‍ നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍. ഒരു കോടി രൂപ വില മതിക്കുന്ന പണം കൈമാറുന്നതിനിടെയാണ് പോലീസ് പിടിയിലായത്. മലപ്പുറം സ്വദേശികളായ ജലീല്‍, ഫിറോസ്, ഷൈജന്‍, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
പാലക്കാടുള്ള ഏജന്റിന് 10 ലക്ഷം രൂപ നല്‍കിയാണ് ഒരു കോടിയുടെ പഴയ നോട്ടുകള്‍ വാങ്ങിയതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. കൂടുതല്‍ കമ്മീഷന്‍ വാങ്ങി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.
