
തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ ആണ് കണ്‍വീനർ. സമിതിയില്‍ പി.ജെ ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എല്‍.എ, വിഷ്ണു മോഹന്‍ എം.എല്‍.എ, വാക്കനാട് രാധാകൃഷ്ണന്‍, സി.എ അജീര്‍ എന്നിവര്‍ അംഗങ്ങളുമാണ്. മുഖ്യമന്ത്രി വി.ഡി സതീശന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സർക്കാരിന്റെ മദ്യനയം തീരുമാനിക്കാനുള്ള ഉപസമിതി രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മദ്യനയത്തിൽ ഉദാരമായ സമീപനം വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മദ്യനയം കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യണമെന്ന് സുധീരൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യം ഉപസമിതി ചർച്ചയ്ക്ക് ശേഷമാകും പരിഗണിക്കുക.
മദ്യനയം നവംബർ മുപ്പതിനകം പ്രഖ്യാപിക്കാനാണ് ധാരണ.കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യനയം ചർച്ച ചെയ്യുന്നതിനായി ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. സമിതിയിൽ കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി പ്രതിനിധികൾ ഉൾപ്പെടെ ഏഴ് അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗ് സമിതിയിലേക്ക് പ്രതിനിധി വേണ്ടെന്ന നിലപാട് സ്വീകരിച്ചു. സമിതി നിലവിൽ വന്നാലുടൻ എക്സൈസ് മന്ത്രി എം ലിജു തയാറാക്കിയ കരട് നയം കൺവീനർക്ക് കൈമാറും. തുടർന്ന് സമിതി കരട് വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവെക്കും.











ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന്‍ നായര്‍ കൺവീനർ
ക്ലാസ് മുറിയിലെ വെടിവയ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്
കെയ്റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ ? അത്താഴം വൈകിയാൽ എന്താണ് സംഭവിക്കുന്നത്? അറിയേണ്ട കാര്യങ്ങൾ
ശബരിമലയിൽ ഇന്നലെ വരാതിരുന്നത് 23000 പേർ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വമ്പൻ ഇടിവ് -സമഗ്രമായ അന്വേഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.