ന്യൂഡല്‍ഹി: ബുദ്ധസന്യാസിമാര്‍ നടത്തിയ ലൈംഗിക പീഡനത്തെ കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ദലൈലാമ. നെതര്‍ലാന്‍ഡില്‍ വെച്ചാണ് ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തെ കുറിച്ച് ദലൈലാമ പ്രസ്താവന നടത്തിയത്.

ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍ ദലൈലാമക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് പ്രസ്താവന. ഇത്തരം കാര്യങ്ങള്‍ തനിക്ക് നേരത്തെ തന്നെ അറിയാം. 25 വര്‍ഷമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ദലൈലാമ പറഞ്ഞു.

ബുദ്ധെന്റ വാക്കുകളെ കുറിച്ച് ചിന്തിക്കാത്തവരാണ് ഇത്തരം പീഡനം നടത്തുന്നത്. ഇപ്പോള്‍ എല്ലാം പുറത്തറിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും അവര്‍ക്ക് നാണക്കേടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ദലൈലാമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *