തിരുവനന്തപുരം: തലസ്ഥാനത്ത് ട്യൂഷന്‍ ക്ലാസിലേയ്ക്ക് പോയ നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി. സരസ്വതീ വിദ്യാമന്ദിരത്തില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഗൗരീനാഥ്, സന്ദീപ്, രാഹുല്‍ കൃഷ്ണ, ഗൗരി നന്ദന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

ഞായറാഴ്ച പകല്‍ ട്യൂഷനായി വീടുകളില്‍ നിന്നും ഇറങ്ങിയ ഇവര്‍ രാത്രിയായിട്ടും വീടുകളിലെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. മാറനല്ലൂര്‍ പോലീസിനാണ് അന്വേഷണ ചുമതല. ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത നോട്ട്ബുക്കില്‍ തങ്ങള്‍ ഗോവയ്ക്ക് പോകുന്നു എന്നും, അവിടെ ബിസിനസ് ചെയ്ത് തിരികെ എത്തും എന്നും കുറിച്ചിട്ടുണ്ട്.

എല്ലാ പോലീസ് സ്റ്റേഷനിലും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, കുട്ടികളുടെ ഫോട്ടോയടക്കം റെയില്‍വേ പൊലീസിനു കൈമാറിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മാറനല്ലൂര്‍ പോലീസില്‍ വിവരം അറിയിക്കണം ഫോണ്‍ 0471 229 9100.

Leave a Reply

Your email address will not be published. Required fields are marked *