
ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി മൈജിയില്‍ ഉത്രാടപ്പാച്ചില്‍ സ്പെഷ്യല്‍ സെയില്‍ ഇന്ന്. ഓണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, അവസാനവട്ട ഷോപ്പിംഗ് കൂടുതല്‍ ആവേശകരമാക്കാന്‍ 80% വരെ ഡിസ്‌കൗണ്ടുകളും സ്പെഷ്യല്‍ സമ്മാനങ്ങളും വമ്പന്‍ ഓഫറുകളുമാണ് മൈജി ഒരുക്കിയിരിക്കുന്നത്. ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി എത്തിയ ‘മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4’ ഓണവിപണിയില്‍ തരംഗം തീര്‍ക്കുന്നതിനിടെയാണ് ഓണക്കാലത്തെ ഏറ്റവും വലിയ സ്പെഷ്യല്‍ ഓഫറുകളുമായി മൈജി ഉത്രാടപ്പാച്ചില്‍ സെയില്‍ എത്തുന്നത്. ഇന്ന് നടത്തുന്ന എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഒപ്പം ഏറ്റവും മികച്ച വിലക്കുറവും മൈജി വാഗ്ദാനം ചെയ്യുന്നു. ഷോറൂമുകളിലെ തിരക്ക് കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി പര്‍ച്ചേസ് ചെയ്യാന്‍ സെയിലിന്റെ ഭാഗമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നു.

മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 ന്റെ ഭാഗമായി ബമ്പര്‍ സമ്മാനമായി ബി.എം.ഡബ്ല്യു കാര്‍, 20 ടൊയോട്ട ഗ്ലാന്‍സ കാറുകള്‍, 25 ഹോണ്ട ആക്ടിവ സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 25 ദമ്പതികള്‍ക്ക് വിദേശയാത്ര തുടങ്ങിയ സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ട്. കൂടാതെ, സ്‌ക്രാച്ച് & വിന്നിലൂടെ ഉറപ്പ് സമ്മാനങ്ങളും സ്വന്തമാക്കാം. 500 സ്മാര്‍ട്ട് ടിവികള്‍, 500 വാഷിങ് മെഷീനുകള്‍, 500 റെഫ്രിജറേറ്ററുകള്‍, 500 പാര്‍ട്ടി സ്പീക്കറുകള്‍, 250 സ്മാര്‍ട്ട്‌ഫോണുകള്‍, 1000 മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ എന്നിവയ്‌ക്കൊപ്പം 10,000 രൂപ വരെ മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍, 100 ശതമാനം വരെ മൂല്യമുള്ള ക്യാഷ്ബാക്ക് വൗച്ചറുകള്‍, ട്രോളി ബാഗുകള്‍, ബാക്ക്പാക്കുകള്‍ തുടങ്ങി പതിനായിരക്കണക്കിന് സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 5,000 രൂപ മുതലുള്ള പര്‍ച്ചേസുകളിലാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
ഓണം ഷോപ്പിംഗിന്റെ അവസാന നിമിഷങ്ങളിലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭം ഉറപ്പാക്കാന്‍ ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ പ്രത്യേക ഓണം ഓഫറുകളും മൈജിയില്‍ ലഭ്യമാണ്. ഇതോടൊപ്പം വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഓഫറുകളും ബാങ്ക് ക്യാഷ്ബാക്കുകളും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും കൂടി ചേരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിക്കുന്ന സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ വിപുലമായ ഫിനാന്‍സ് ഓപ്ഷനുകളാണ് മൈജി ഒരുക്കുന്നത്. പലിശരഹിത ഇ.എം.ഐ, ഒരു ഇ.എം.ഐ സൗജന്യം, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ക്യാഷ്ബാക്കുകള്‍ എന്നിവയ്‌ക്കൊപ്പം ബജാജ്, എച്ച്.ഡി.ബി, ഐ.ഡി.എഫ്.സി, ടി.വി.എസ് തുടങ്ങിയ പ്രമുഖ ഫിനാന്‍സ് പങ്കാളികളുടെ സേവനവും ലഭ്യമാണ്. പേടിഎം, പൈന്‍ ലാബ്‌സ് തുടങ്ങിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഇന്‍സ്റ്റന്റ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഉത്രാടപ്പാച്ചില്‍ സെയിലില്‍ മൈജി ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. ഫീച്ചര്‍ ഫോണുകള്‍ മുതല്‍ ഇക്കണോമി, മിഡ് റേഞ്ച്, പ്രീമിയം, അള്‍ട്രാ ഹൈ എന്‍ഡ് മോഡലുകള്‍ വരെ വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. കില്ലര്‍ പ്രൈസിനൊപ്പം എക്‌സ്‌ചേഞ്ച് ബോണസ്, ബാങ്ക് ക്യാഷ്ബാക്ക്, യു.പി.ഐ ഓഫറുകള്‍, എക്‌സ്ട്രാ വാറന്റി, മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
ലാപ്‌ടോപ്പ് വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗെയിമര്‍മാര്‍ക്കും അനുയോജ്യമായ മോഡലുകളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്കുമൊപ്പം 8,699 രൂപ വിലയുള്ള മൈജി ലാപ്‌ടോപ്പ് കിറ്റും സമ്മാനമായി ലഭിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വില്‍ക്കുന്ന ബ്രാന്‍ഡാണ് മൈജി.
വീട്ടുപകരണങ്ങളിലും ഉത്രാടപ്പാച്ചിലില്‍ പ്രത്യേക ഓഫറുകളാണ് മൈജി നല്‍കുന്നത്. എസികള്‍ 0 ഡൗണ്‍ പേയ്‌മെന്റ്, 0 ശതമാനം പലിശ, 0 പ്രോസസിങ് ഫീ എന്നീ സൗകര്യങ്ങളോടെ സ്വന്തമാക്കാം. പഴയ എസികള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. വലിയ സ്‌ക്രീന്‍ സൈസുള്ള ടിവികള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍; റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ എന്നിവയ്ക്ക് പ്രത്യേക വിലകളും തിരഞ്ഞെടുത്ത മോഡലുകളില്‍ ക്യാഷ്ബാക്കും ലഭ്യമാണ്.
കിച്ചന്‍, സ്‌മോള്‍ അപ്ലയന്‍സസ് വിഭാഗത്തിലും ഉത്രാടപ്പാച്ചില്‍ ഓഫറുകള്‍ ശ്രദ്ധേയമാണ്. ഇന്‍ഡക്ഷന്‍ കുക്കര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, അയണ്‍ ബോക്‌സ്, ഇലക്ട്രിക് കെറ്റില്‍, ചിമ്മിനി, ഹോബ്, വാക്വം ക്ലീനര്‍ തുടങ്ങിയവ മൈജിയുടെ പ്രത്യേക വിലയില്‍ സ്വന്തമാക്കാം. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ബഡ്‌സ്, സ്പീക്കറുകള്‍, സൗണ്ട് ബാറുകള്‍, ഹോം തിയറ്റര്‍ സിസ്റ്റങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ഐ.ടി ഹാര്‍ഡ് വെയര്‍ തുടങ്ങിയ ആക്‌സസറികള്‍ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്.
ഓണം സമ്മാനങ്ങളുടെ കാര്യത്തിലും മൈജി ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള സന്തോഷമാണ് ഉറപ്പാക്കുന്നത്. വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതാണ് മൈജിയുടെ പ്രത്യേകത. ഉത്രാടപ്പാച്ചില്‍ ഷോപ്പിംഗ് myg.in എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും നടത്താം.
ഉത്രാടത്തിന്റെ അവസാന നിമിഷത്തില്‍ ഓഫറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ അടുത്തുള്ള മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കണമെന്ന് മൈജി ഒഫിഷ്യല്‍സ് അറിയിച്ചു. ഓഫറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാം.
