കുറവിലങ്ങാട്: ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് കന്യാസ്ത്രീകള്‍.

ഇനി എന്ത് പ്രശ്‌നം വന്നാലും നേരിടുമെന്നും ആരേയും ഭയമില്ലെന്നും സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടുമെന്നും അത്തരത്തിലൊരു ധൈര്യത്തിലാണ് മുമ്പോട്ട് പോകുന്നതെന്നുമാണ് കന്യാസ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞത്.

തങ്ങളെ സംരക്ഷിക്കേണ്ട സഭ തള്ളിപ്പറഞ്ഞെന്നും മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നതെന്നും ആ ബലത്തിലാണ് പിടിച്ചു നിന്നതെന്നും പ്രശ്‌നങ്ങള്‍ സഭാധികാരികള്‍ കേട്ടിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും തങ്ങളുടെ സമരം വിഷമം പുറത്ത് പറയാന്‍ പറ്റാത്ത മറ്റുള്ള കന്യാസ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും സി.അനുപമ പറഞ്ഞു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 14 ദിവസമായി കൊച്ചിയില സമരപ്പന്തലില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *