കണ്ണൂര്‍: വീട് വൃത്തിയാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വീട്ടുടമയായ സ്ത്രീയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കക്കറയിലായിരുന്നു സംഭവം.

വീട്ടുടമ എറണാകുളം സ്വദേശിനി ഗ്രേസി മാത്യു ഉള്‍പ്പെടെ നാലുപേര്‍ക്കാണു പരിക്കേറ്റത്. ഗ്രേസി മാത്യുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലുപേരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വാടകയ്ക്ക് താമസിച്ചവര്‍ ഒഴിഞ്ഞുപോയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റുമാണ് ഗ്രേസി കഴിഞ്ഞദിവസം എത്തിയത്. പരിസരവാസികളായ മൂന്നുപേരുടെ സഹായത്തോടെ വീടിനകത്തും പുറത്തുമുള്ള പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *