കേക്ക് വാങ്ങുന്നവര്‍ക്ക് പെട്രോള്‍ ഫ്രീ! വ്യത്യസ്തമായ പ്രതിഷേധനവുമായി ബേക്കറി ഉടമ

ചെന്നൈ: ഇന്ധനവില ദിവസംതോറും കുതിച്ചുയരുകയാണ്. എന്നാല്‍ ഇത് ഒരു അവസമായി കണ്ട് ഉപയോഗപ്പെടുത്തുകയാണ് ചില കട ഉടമകള്‍. അത്തരത്തില്‍ കേക്ക് വാങ്ങിയാല്‍ പെട്രോള്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ബേക്കറി ഉടമ.

495 രൂപ വിലയുള്ള ഒരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുക. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കട ഉടമ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കടയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ദിവസന്തോറും കൂടി വരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധം കൂടിയാണ് ഈ സൗജന്യ പെട്രേള്‍ വിതരണമെന്നാണ് ഇയാള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *