കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സാമൂഹ്യനീതി ഓഫീസറോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി)യില്‍ മക്കളുപേക്ഷിച്ച നിലയില്‍ 23 മാതാപിതാക്കളെ കണ്ടെത്തിയത്. ചികിത്സയ്ക്കായി ബന്ധുക്കള്‍ എത്തിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു പലരേയും. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയില്‍ ഉള്ളത്. അസുഖബാധിതരായ ഇവരിലധികം പേരും മാസങ്ങളോളമായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്. മക്കളെന്നെങ്കിലും തിരികെ കൊണ്ടുപോകാന്‍ എത്തും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.

എന്നാല്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാനോ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ശ്രമമോ ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *