കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്ക് പോകുന്നതിനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കയ്യില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്തു.
2018-10-08
