ലക്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

മാല്‍ഡയില്‍ നിന്നും ദല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സപ്രസിന്റെ 6 കോച്ചുകളാണ് പാളം തെറ്റിയത്. റായ്ബറേലിയിലെ ഹര്‍ച്ഛന്ദ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. വാരണാസിയില്‍ നിന്നും ലക്‌നൗവില്‍ നിന്നുമുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി അപകട സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *