മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി നടി ഐശ്വര്യ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട നടി ഐശ്വര്യ രാജേഷ് മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഒരുപിടി ചിത്രങ്ങളില്‍ താരം അഭിനയിക്കുകയും ചെയ്തു. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി തന്നോട് ഫോട്ടോഗ്രാഫര്‍ പറഞ്ഞ കാര്യങ്ങളാണ് ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയത്.

താന്‍ വളരെ ചെറുപ്പമായിരിക്കുമ്പോള്‍ സംഭവിച്ച കാര്യമാണെന്നും ഇന്‍ഡസ്ട്രിയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് തനിക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ലെന്നും ഐശ്വര്യ പറയുന്നു. സഹോദരന്റെ ഒപ്പമാണ് ഷൂട്ടിന് പോയത്. ഫോട്ടോഗ്രാഫര്‍ വന്നതിന് ശേഷം അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. മാറാന്‍ അടിവസ്ത്രങ്ങള്‍ നല്‍കിയതിന് ശേഷം അയാളുടെ മുന്നില്‍വച്ച് അവ മാറി ധരിക്കാന്‍ പറഞ്ഞു. ‘എനിക്ക് നിന്റെ ശരീരം കാണണം’ എന്നാണ് ഫോട്ടോഗ്രാഫര്‍ പറഞ്ഞത്.

‘ഇവിടെ ഇങ്ങനെയാകും എന്നാണ് ഞാന്‍ കരുതിയത്. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി എന്നോട് സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് അപ്പോള്‍ എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു.’ ഐശ്വര്യ രാജേഷ് കൂട്ടിച്ചേര്‍ത്തു. നിഖില്‍ വിജയേന്ദ്ര സിംഹയോട് സംസാരിക്കവെയായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *