ലണ്ടന്‍: വിവാദ പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് റൂഡ് നടത്തിയ വിവാദ പരാമര്‍ശമായിരുന്നു വിവാദമായത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് രാജി അംഗീകരിച്ചു.

ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്ന് യുകെയില്‍ എത്തിച്ചേര്‍ന്ന കറുത്ത വര്‍ഗക്കാരെ അനധികൃത കുടിയേറ്റക്കാരായി വ്യാഖ്യാനിച്ചതിന്റെ പേരില്‍ അംബറിനെതിരായി നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായും റൂഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *