മറയൂര്‍: കാന്തല്ലൂര്‍ കോവില്‍ക്കടവില്‍ മിനറല്‍ വാട്ടറിന്‌ ആസിഡിന്റെ ഗന്ധം അനുഭവപ്പെട്ടു. പെട്ടിക്കടയില്‍യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച മൂന്നു പേര്‍ ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികില്‍സ തേടി. തീര്‍ത്ഥമല കുടിയില്‍ നിന്നുമെത്തിയ രാജ്‌ കുമാര്‍ (30), പാണ്ടി രാജ്‌ (28), രാജന്‍ എന്നിവരാണ്‌ ചികില്‍സ തേടിയത്‌. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ മറയൂര്‍ പോലീസും ആരോഗ്യ വകുപ്പും കേസെടുത്തു. കുപ്പിവെള്ളം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തു. എറണാകുളം പുത്തന്‍കുരിശില്‍ നിന്നും കൊണ്ടുവന്ന ഗ്രീന്‍ വാലി എന്ന പേരിലുള്ള അര ലിറ്റര്‍ കുപ്പിവെള്ളത്തിലാണ്‌ ദുര്‍ഗന്ധം ഉണ്ടായത്‌. ഈ കമ്പനി സ്‌ഥിരമായി ഈ മേഖലയില്‍ കുപ്പിവെള്ളം വിതരണം നടത്താറുണ്ട്‌. എസ്‌.ഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.ഡോ. സാം സാവിയോ, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സുമേഷ്‌ രാജന്‍ എന്നിവര്‍ സ്‌ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച്‌ നടപടികളെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *