സന്നിധാനത്ത് മാധ്യമങ്ങളെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകര്‍: എ എന്‍ രാധാകൃഷ്ണന്‍

ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസാണെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തിനായി റിക്രൂട്ട് ചെയ്ത ആള്‍ക്കാരെ സിപിഎം സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഇവരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും അദ്ദേഹം നിലയ്ക്കലില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *