കോഴിക്കോട് :ഓമശ്ശേരിയിലെ ഇല്ലപ്പടി വളവില്‍ മിക്ക ആളുകളും ഭീതിയോടെയാണ് വാഹനമോടിക്കുന്നത്.നിരവധി വാഹനങ്ങളാണ് നിരന്തരം ഇവിടെ അപകടത്തില്‍ പെടുന്നത്. ഇന്നലെയും മലപ്പുറം സ്വദേശിയുടെ പേരിലുള്ള കാർ അപകടത്തിൽ പെട്ടു.എതിരേ വന്ന മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. രണ്ട് ചക്രത്തില്‍ ഏറെ ദൂരം പോയതിനുശേഷം മൂന്നുതവണ മറിഞ്ഞ് മറ്റൊരു കാറില്‍ തട്ടി തലകീഴായി നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.അതിവേഗമില്ലാത്ത വാഹനങ്ങളും അപകടത്തില്‍പ്പെടാറുണ്ട്. എസ് ആകൃതിയില്‍ ഉള്ള വളവില്‍ മുന്നറിയിപ്പ് ബോഡുകള്‍ സ്ഥാപിക്കണമെന്നും, റോഡിന് സംരക്ഷണ ഭിത്തി കെട്ടണമെന്നും നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *