ചൈന്ന: ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനുമായി പുതിയ മൊബൈല്‍ ആപ്പുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായി കമല്‍ഹാസന്‍.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമല്‍ പുറത്തിറക്കിയത്.

അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും എന്നാല്‍ ഇത് പൊലീസിനു പകരമാകില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍ ഈ ആപ്പ് പൊലീസിനെ സഹായിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *