കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. സ്റ്റേഷന്‍ വളപ്പിലാണ് ലാത്തിച്ചാര്‍ജ്. എംഎസ്എഫ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ലാത്തിച്ചാര്‍ജില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
2018-11-15
