
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പുതിയ ഹാപ്പി ന്യൂ ഇയർ ഓഫർ 2.0 പ്രഖ്യാപിച്ചു. റിലയൻസ് ജിയോയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റയും ഒപ്പം വിവിധ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ജിയോയുടെ രണ്ട് ബേസ് പ്ലാനുകളും മൂന്ന് ആഡ് ഓൺ പ്ലാനുകളും ആണ് ഹാപ്പി ന്യൂ ഇയർ 2.0 ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതിൽ ബേസ് പ്ലാനുകൾ 399 രൂപ, 3999 രൂപ വിലകളിലെത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. ആഡ് ഓൺ പ്ലാനുകൾ 15 രൂപ, 25 രൂപ, 50 രൂപ വിലകളിലുള്ളവയും.
399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിരവധി അധിക ആനുകൂല്യങ്ങളും ഈ ജിയോ പ്ലാനിലുണ്ട്. അതിൽ 4,000 രൂപ മൂല്യമുള്ള 12 മാസ കാൻവ പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.
ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ+ ഹോളിവുഡ് സബ്സ്ക്രിപ്ഷൻ, ജിയോ ഗെയിംസ് സബ്‌സ്‌ക്രിപ്‌ഷൻ, ഫാൻകോഡ് സബ്സ്ക്രിപ്ഷൻ, 50GB ജിയോ എഐ ക്ലൗഡ് സ്റ്റോറേജ്, ജസ്റ്റ് ഡയൽ ലൈറ്റ്, ഹൈപ്പർലോക്കൽ കൂപ്പണുകൾ, ഡിജിറ്റൽ ഡയറി, ജിയോടിവി തുടങ്ങിയ അധിക ആനുകൂല്യങ്ങളും 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു.
3999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാിനന്റെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി 1,590 രൂപ മൂല്യമുള്ള ‘കാൻവ പ്രോ ലൈറ്റ്’, ജിയോ-ഹോട്ട്‌സ്റ്റാർ മൊബൈൽ + ഹോളിവുഡ്, ഫാൻകോഡ് സബ്സ്ക്രിപ്ഷനുകളും 50GB ജിയോ എഐ ക്ലൗഡ് സ്റ്റോറേജും ലഭിക്കും.
ജിയോ 15 രൂപ, 25 രൂപ, 50 രൂപ പ്ലാനുകൾ
ജിയോ 15 രൂപ, 25 രൂപ, 50 രൂപ പ്ലാനുകൾ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ വാഗ്ദാനം ചെയ്യും. 15 രൂപയുടെ പ്ലാൻ 1 ദിവസ വാലിഡിറ്റിയിലും 25 രൂപ പ്ലാൻ 2 ദിവസ വാലിഡിറ്റിയിലും അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 50 രൂപ പ്ലാൻ 28 ദിവസത്തേക്ക്, രാത്രി 12:00 മുതൽ പുലർച്ചെ 5:00 വരെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ പ്രത്യേക ഓഫറുകള്‍ ഇന്നു മുതല്‍ (നവംബര്‍ 24) ഉപയോക്താക്കള്‍ക്കു ലഭ്യമാകും. 50 രൂപയുടെ നൈറ്റ് ഡാറ്റാ പായ്ക്കിലെ അണ്‍ലിമിറ്റഡ് ഡാറ്റ അര്‍ധരാത്രി 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെ മാത്രമേ ലഭിക്കൂ. ഈ സമയത്തിന് പുറത്തുള്ള ഉപയോഗം നിങ്ങളുടെ പ്രധാന പ്ലാനിലെ ഡാറ്റയില്‍ നിന്നായിരിക്കും കുറയുക. ആഡ് ഓണ്‍ പായ്ക്കുകളും, നൈറ്റ് പായ്ക്കും പ്രവര്‍ത്തിക്കാന്‍ നമ്പറില്‍ ഒരു ആക്ടീവ് ബേസ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടതുണ്ട്









വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.