കോണ്‍ഗ്രസിന്റെ വിജയം ജനങ്ങളെ കബളിപ്പിച്ചു നേടിയതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങളെ കബളിപ്പിച്ചു നേടിയതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വിജയവും പരാജയവും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ അപ്രസക്തമാകും. ഇതിനാല്‍ ബിജെപിയുടെ ഭാവി യുദ്ധങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നും യോഗി അറിയിച്ചു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ ഇരട്ടത്താപ്പുകാരാണ്, കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇവിഎമ്മിനെ പുകഴ്ത്തും, എന്നാല്‍ പരാജയപ്പെട്ടാലോ അതിനെ കുറ്റം പറയും. ഞങ്ങള്‍ ഒരിക്കലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറയാറില്ലെന്നും യോഗി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *