2012ല്‍ ഓടുന്ന ബസില്‍ നടന്ന പീഡനത്തിന്റെ ആറുവര്‍ഷം തികയുന്നദിവസം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച്‌ വീണ്ടും ലൈംഗിക പീഡനം. ഡല്‍ഹി സമയ്പൂര്‍ ബദ്‌ലിയില്‍ ഒമ്ബതുവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തില്‍ അയല്‍വാസിയായ 28-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട.

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വീടിന് പുറത്തുകളിക്കുകയായിരുന്ന പെണ്‍കുട്ടിയോടൊപ്പം കളിക്കാന്‍ കൂടിയശേഷം ഇയാള്‍ സ്വന്തം വീട്ടിലേക്ക്ക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വീടിനകത്തുവച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം നടക്കുന്ന സമയം യുവാവിന്റെ ഭാര്യയും രണ്ടുവയസായ കുട്ടിയും വീടിന്റെ മുകള്‍നിലയിലുണ്ടായിരുന്നു. എന്നാല്‍,  പെണ്‍കുട്ടി വീട്ടിലെത്തിയത് അറിഞ്ഞിരുന്നില്ല. അയല്‍വാസിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്.ബന്ധുക്കൾ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടി പീഡനത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *