മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവായതെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. ശ്രീജിത്തിന് പകരം സന്നിധാനത്ത് ഇപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഐ.ജി.ദിനേന്ദ്ര കശ്യപ് തുടരാനാണ് സാധ്യത.മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ക്രമീകരണം നാല് ഘട്ടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ഘട്ടത്തില്‍ സന്നിധാനത്തെയും പമ്ബയിലെയും സുരക്ഷാ ചുമതലയാണ് ശ്രീജിത്തിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം അപ്രതീക്ഷിതമായി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *